കേളകം പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും

By | Thursday December 12th, 2019

SHARE NEWS

 

കേളകം: കൊട്ടിയൂരിൽ കട കത്തി നശിച്ച സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവിശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച (14.12.2019) രാവിലെ 10 മണിക്ക് കേളകം പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് വ്യാപാരികൾ കേളകം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് കേളകം വ്യാപാര ഭവൻ പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read