ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ; പേരാവൂർ എക്‌സൈസ് ഓൺലൈൻ ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിക്കുന്നു

By siva | Wednesday June 24th, 2020

SHARE NEWS

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി റേഞ്ച് പരിധിയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി പേരാവൂർ എക്‌സൈസ് ഓൺലൈൻ ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിക്കുന്നു. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ഹൈസ്ക്കൂൾ ഹയർ സെക്കന്ററിസ്കൂൾ വിദ്യാർത്ഥികൾക്കായാണ് ഓൺലൈൻ മത്സരങ്ങൾ. എല്ലാവർഷവും അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി പേരാവൂർ എക്സൈസ് ക്വിസ് മത്സരവും മറ്റു മത്സരങ്ങളും നടത്തി വരാറുണ്ട്. എന്നാൽ കോവിഡ്-19 പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാത്തതിനാൽ ഇക്കുറി ലഹരി വിരുദ്ധ മത്സരങ്ങളും ഓൺലൈനിലേക്ക് മാറ്റുന്നതിന് പേരാവൂർ എക്സൈസ് തീരുമാനിച്ചു.

ജൂൺ 26ന് രാവിലെ 10.30 മണി മുതൽ 11.00 മണി വരെയാണ് ക്വിസ് മത്സരം നടക്കുക. ലഹരി വിരുദ്ധ വിഷയങ്ങളും ആനുകാലിക വിഷയങ്ങളും സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടാകും. ചോദ്യങ്ങളുടെ ലിങ്ക് മുൻകൂട്ടിത്തന്നെ അധ്യാപകരുടെ സഹായത്തോടെ സ്കൂൾ വാട്സ്ആപ് ഗ്രൂപ്പുകൾ മുഖേന കുട്ടികൾക്ക് മൊബൈലിൽ ലഭ്യമാക്കും. 26ന് രാവിലെ കൃത്യം 10.30ന് മാത്രമേ ലിങ്ക് തുറക്കാൻ സാധിക്കുകയുള്ളു. 11 മണിക്ക് ലിങ്ക് അടയുകയും ചെയ്യും. പിന്നീട് ഓരോ മത്സരാർത്ഥിക്കും അവരവർക്ക് കിട്ടിയ മാർക്കും ശരിയായ ഉത്തരവും കാണാൻ സാധിക്കും.
ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി നടക്കുന്ന ക്വിസ് മത്സരത്തിൽ
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ ഫോട്ടോ പിഡിഎഫ് രൂപത്തിലാക്കി അതാത് സ്കൂളുകളിലേക്ക് അയക്കുകയും അവ പ്രധാനാധ്യാപകരോ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർമാരോ മുഖേന പേരാവൂർ എക്സൈസിന്റെ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുകയും ചെയ്യണം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഈ വർഷത്തെ തീം ആയ ‘Better Knowledge for better care’ (മികച്ച സുരക്ഷയ്ക്ക് മികച്ച അറിവ്) എന്ന വാക്യമാണ് പോസ്റ്റർ രചനയുടെ വിഷയം. ജൂൺ 26 ന് വൈകിട്ട് 5 മണിക്കുള്ളിൽ സമർപ്പിച്ച പോസ്റ്ററുകൾക്കാണ് മത്സരത്തിൽ പരിഗണന ലഭിക്കുക. ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read