കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും

By | Sunday February 28th, 2021

SHARE NEWS

ഇരിട്ടി : കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ഇരിട്ടി വ്യാപാരഭവൻ ഒഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു, ഇരിട്ടി മേഖലാ പ്രസിഡൻ്റ് ജോസഫ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറി എം.സി. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി എ.കെ. ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. അവതരിപ്പിച്ചു. ഇരിട്ടി,കൂട്ടുപുഴ പാലങ്ങൾ എത്രയും വേഗം പണി പൂത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് ജില്ലാ സെക്രട്ടറി യു. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച പ്രമേയം സംസ്ഥാന ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി മെമ്പർ സി. വേണുഗോപാലൻ, ഉളിക്കൽ മേഖലാ ഭാരവാഹികളായ ഷാജഹാൻ, ദേവസ്യ മാസ്റ്റർ, ലത എന്നിവർ സംസാരിച്ചു. ഇരിട്ടി മേഖലാ ഭാരവാഹികളായി ജോസഫ് വർഗ്ഗീസ് എടൂർ ( പ്രസിഡൻ്റ്) , പൌലോസ് കേളകം (വൈസ് പ്രസിഡൻ്റ്) , എ.കെ. ജോസഫ് പൂളക്കുറ്റി (സെക്രട്ടറി), മുരളി ഉളിക്കൽ (ജോ: സെക്രട്ടറി), ഭാർഗ്ഗവി പേരാവൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read