Categories
headlines

ബിജെപി പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു

പേരാവൂർ: കൊടകര കുൽപണകേസുമായി ബന്ധപ്പെട്ട് ബിജെപിയെ അകാരണമായി വളഞ്ഞിട്ട് ആക്രമിക്കുന്നതിനെതിരെ സംസ്ഥാന വ്യപകമായി നടന്നു വരുന്ന പ്രതിക്ഷേധ പരിപാടികളുടെ ഭാഗമായി ബിജെപി പേരവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗൺ, മുള്ളേരിക്കൽ, തുണ്ടി, മുരുങ്ങോടി എന്നിവിടങ്ങളിൽ പ്രതിക്ഷേധ ജ്വാല സഘടിപ്പിച്ചു. ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് പ്രതിക്ഷേധ പരിപാടി ഉത്‌ഘാടനം ചെയ്തു. ബിജെപിക്കെതിരെ കള്ള പ്രചാരണം നടത്തുന്നതിലൂടെ സംസ്ഥാന സർക്കാർ നടത്തിയ 100 കോടിയുടെ വനം കൊള്ള മറച്ചുപിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി ജില്ല സെക്രട്ടറി കൂട്ടജയപ്രകാശ് ആരോപിച്ചു. ബിജെപി പഞ്ചായത്ത് ജനറൽസെക്രട്ടറി ഷിബു മണത്തണ സ്വാഗതം പറഞ്ഞു. ഒബിസി മോർച്ച മണ്ഡലം അധ്യക്ഷൻ ജയപ്രകാശ് കുന്നോത്ത്, ബിജെപിമണ്ഡലം സെക്രട്ടറി ഉഷാഗോപാലകൃഷ്ണൻ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയദേവി, ബാബു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP