കൊട്ടിയൂരിൽ ഇന്ന് തൃക്കൂർ അരിയളവും, വലിയവട്ടളം പായസ നിവേദ്യവും.

By SIVA | Monday June 22nd, 2020

SHARE NEWS

കൊട്ടിയൂർ :  വൈശാഖമഹോത്സവത്തിൽ ഇന്ന് തൃക്കൂർ അരിയളവ്. കൊട്ടിയൂർ ക്ഷേത്ര ഉടമസ്ഥാവകാശം കൈയ്യാളുന്ന മണത്തണയിലെ നാല് ‘ഊരാളർ ‘ തറവാട്ടിലെ സ്ത്രീകൾക്കും മണത്തണ ചപ്പാരം ക്ഷേത്രാവകാശികളായ രണ്ട് ‘ഏഴില്ലം ‘ തറവാട്ടിലെ സ്ത്രീകൾക്കും, കോട്ടയം രാജവംശത്തിലെ സ്ത്രീകൾക്കുമാണ് തൃക്കൂർ പ്രസാദം ലഭിക്കുന്നത്. കോട്ടയം രാജവംശത്തിലെ സ്ത്രീകൾക്ക് പകലും മണത്തണ തറവാടുകളിലെ സ്ത്രീകൾക്ക് രാത്രിയിലുമാണ് തൃക്കൂർ അരിയളവ്. ഊരാളർ തറവാട്ടിലേയും, ഏഴില്ലം തറവാട്ടിലെയും സ്ത്രീകൾ അക്കരെ സന്നിധിയിൽ പ്രവേശിച്ചാൽ തൃക്കൂർ പ്രസാദം സ്വീകരിച്ചാൽ മാത്രമേ മടങ്ങിവരാൻ പാടുള്ളൂ എന്നാണ് ആചാരം. ഊരാളർ തറവാടുകളിലെ സ്ത്രീകൾക്ക് പെരുമാളിൻ്റെ തൃക്കൂറായി അരിയും, ഏഴില്ലം തറവാടുകളിലെ സ്ത്രീകൾക്ക് ഭഗവതിയുടെ തൃക്കൂറായി തേങ്ങയും, ശർക്കരയും,, പഴവും ലഭിക്കുന്നു . പന്തീരടികാമ്പ്രം സ്ഥാനീകനാണ് മണിത്തറയ്ക്ക് അടുത്തുള്ള മുഖമണ്ഡപത്തിൽ വച്ച് തൃക്കൂർ പ്രസാദം നൽകുന്നത്.

വൈശാഖ മഹോൽസവത്തിൽ നിവേദിക്കുന്ന നാല് വലിയ വട്ടളം പായസ നിവേദ്യങ്ങളിൽ ആദ്യത്തേതും ഇന്നാണ്. ‘ചതുശ്ശതം’ എന്നറിയപ്പെടുന്ന ഈ പായസനിവേദ്യങ്ങൾ തിരുവാതിര, പുണർതം, ആയില്ല്യം, അത്തം നാളുകളിലാണ് നടക്കുന്നത്. കരിമ്പനക്കൽ ചാത്തോത്ത് തറവാട് വകയാണ് തിരുവാതിര ചതുശ്ശതം സമർപ്പിക്കുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read