കൊട്ടിയൂർ ഐജെഎം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിവിരുദ്ധ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു

By | Wednesday January 30th, 2019

SHARE NEWS

 

കൊട്ടിയൂർ : ഐജെഎം ഹയർസെക്കന്ററി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റും ചേർന്ന് തയ്യാറാക്കിയ ലഹരിവിരുദ്ധ കയ്യെഴുത്തു് മാസിക ‘ഉണർവ്വ്’  പ്രകാശനം   ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന പ്രകാശന ചടങ്ങ് മാനേജർ  ഫാ.വർഗ്ഗീസ് മുളകുടിയാങ്കൽ ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പാൾ എം.വി.ബ്രിജേഷ് ബാബു അധ്യക്ഷനായി.

കേളകം പ്രസ്ഫോറം പ്രസിഡന്റ് കെ.എം.അബ്ദുൾ അസീസ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബുവിന് നൽകി കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു.

മാഗസിനിൽ രചനകൾ നൽകിയ കുട്ടികൾക്ക് കവി ടി.ഗോപിയുടെ ‘ഹിഗ്വിറ്റയുടെ രണ്ടാം വരവ്’ എന്ന കവിതാ സമാഹാരത്തിന്റെ കോപ്പികൾ സമ്മാനിച്ചു. പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ പി.സജീവ് കുമാറാണ് സ്കൂളിലെ യുവസാഹിത്യ പ്രതിഭകൾക്കായി കവിതാ സമാഹരം സംഭാവന ചെയ്തത്.

ചീഫ് എഡിറ്റർ എം.വി.ബ്രിജേഷ് ബാബു, സ്റ്റാഫ് എഡിറ്റർ പി.രമ്യ, സ്റ്റുഡന്റ് എഡിറ്റർ ക്രിസ്റ്റോ ജോൺ എന്നിവരടങ്ങിയ എഡിറ്റേറിയൽ ബോർഡാണ് കയ്യെഴുത്തു മാസിക തയ്യാറാക്കിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read