പന്നി ഫാം അടച്ചുപൂട്ടണമെന്ന ആവശ്യമായി കൊട്ടിയൂർ പഞ്ചായത്തിന് മുൻപിൽ നാട്ടുകാരുടെ ധർണ്ണ സമരം

By | Wednesday September 16th, 2020

SHARE NEWS

 

കൊട്ടിയൂർ : കൊട്ടിയൂർ നെല്ലിയോടിയിൽ പന്നിഫാം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും പന്നിഫാമിലെ മാലിന്യങ്ങൾ ജനങ്ങളുടെ കുടിവെള്ളത്തിൽ കലരുന്നതായും ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടന്നും കാണിച്ചാണ് പ്രദേശവാസികൾ പഞ്ചായത്ത് മുൻപിൽ ധർണ നടത്തുന്നത്.

പഞ്ചായത്തിലും പോലീസിലും പരാതികൾ നൽകിയെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇരു കൂട്ടരും തയ്യാറാകുന്നില്ല എന്നതാണ് നാട്ടുകാരുടെ ആക്ഷേപം.

മഴക്കാലത്ത് പന്നിഫാമിലെ വിസർജ്ജ്യ മാലിന്യം കുടിവെള്ള സ്രോതസ്സിലൂടെ ഒഴുക്കി വിട്ടുവെന്നും നിലവിൽ അനുവദിച്ചിരിക്കുന്ന ലൈസൻസിനേക്കാൾ കൂടിയ എണ്ണം പന്നികളാണ് ഫാമിലുള്ളതെന്നും
നാട്ടുകാർ ആരോപിക്കുന്നു.

പ്രദേശവാസികളായ
കരിമാംതടത്തിൽ ശശിധരൻ, വിൽ‌സൺ മുള്ളംകുഴിയിൽ, ഹംസ കൽപ്പറമ്പിൽ, മാത്യു കടപ്പൂർ, വര്ഗീസ് മുള്ളംകുഴിയിൽ, ആൻസി പൊട്ടംകുളം, അനീഷ് പൊക്കത്തറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധർണ്ണ നടത്തുന്നത്.

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read