കൊട്ടിയൂരിൽ വിവാദമായ മൂന്നു തൂണുകൾ സ്ഥിരം നിർമ്മിതിയല്ലെന്ന് കടയുടമ

By | Thursday February 13th, 2020

SHARE NEWS

കൊട്ടിയൂർ: കൊട്ടിയൂരിൽ വിവാദമായ മൂന്നു തൂണുകൾ സ്ഥിരം നിർമ്മിതിയല്ലെന്ന് കടയുടമ. കച്ചവടത്തിന് തടസ്സമാകുന്ന വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുന്നതിനായി ഒരു വേലി നിർമ്മിക്കാൻ തൂണുകൾ ഉറപ്പിക്കുന്നതിനായി കോൺക്രീറ്റ് ഫൗണ്ടേഷൻ നിർമ്മിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ആവശ്യാനുസരണം എടുത്ത് നീക്കാവുന്ന തരത്തിലാണ് ഫൗണ്ടേഷൻ ഉണ്ടാക്കിയിട്ടുള്ളതെന്നും കടയുടമ ഡോൺ സെബാസ്റ്റ്യൻ മലയോര ശബ്ദത്തോട് പറഞ്ഞു. തെറ്റായ രീതിയിൽ വാട്സാപ്പിലൂടെ പ്രചരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഡോൺ പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read