കണ്ണൂർ സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞു വീണുമരിച്ചു

By | Thursday May 14th, 2020

SHARE NEWS

ദമാം: സൗദി അറേബ്യയില്‍ കണ്ണൂർ സ്വദേശി കുഴഞ്ഞു വീണുമരിച്ചു. കണ്ണൂര്‍ വളക്കൈ കുറുമാത്തൂര്‍ കുന്നുമ്മല്‍ ഇബ്രാഹിം(60) ആണ് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. ഭാര്യ: സുഹറ, മക്കള്‍: അല്‍വര്‍, സഫീര്‍, പരേതനായ   സാബിര്‍.

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read