ലയൺസ് ക്ലബ് ഇൻ്റർനാഷ്ണൽ കേളകം ചാപ്റ്റർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് കിടക്കകൾ നൽകി.

By siva | Sunday August 2nd, 2020

SHARE NEWS

കേളകം: കേളകം ഗ്രാമ പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് ലയൺസ് ക്ലബ് ഇൻ്റർ നാഷ്ണൽ കേളകം ചാപ്റ്റർ കിടക്കകൾ നൽകി. 15 കിടക്കകളാണ് നൽകിയത്. ലയൺസ് ക്ലബ് ഇൻ്റർ നാഷ്ണൽ ഡിസ്ട്രിക് ഗവർണർ ഡോ. ഒ വി സനൽ പഞ്ചായത്ത് പ്രസിഡൻ്റ് മൈഥലി രമണന് കൈമാറി. ലയൺസ് ക്ലബ് ഇൻ്റർ നാഷ്ണൽ കേളകം ചാപ്റ്റർ പ്രസിഡൻ്റ് സി.കെ, അജു , സെക്രട്ടറി ശശീന്ദ്രൻ കോലോത്ത് , ട്രഷറർ ആൻറണി ദേവസ്യ ജോർജുകുട്ടി വാളു വെട്ടിക്കൽ, ജോസഫ് പാറയ്ക്കൻ, ബിനു കെ ആൻ്റണി, ഡോ . വിശ്വനാഥൻ , പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് , അസിസ്റ്റൻ്റ് സെക്രട്ടറി എം.സി. ജോഷ്വാ തുടങ്ങിയവർ പങ്കെടുത്തു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read