ലോക്ക് ഡൗൺ ജൂലായ് 31വരെ നീട്ടി: കടകൾക്ക് ഇളവ്,തിയേറ്ററുകൾക്ക് വിലക്ക്  

By | Tuesday June 30th, 2020

SHARE NEWS

 

കണ്ടെയ്‌ൻമെന്റ് സോണുകളിൽ ജൂലായ് 31വരെ ലോക്ക് ഡൗൺ നീട്ടാനും മറ്റു മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകാനും പുതിയ മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് നാലിന് രാജ്യത്തെ അഭിസംബോധന ചെയ്യും.

അൺലോക്ക്-2 എന്നു പേരിലുള്ള ഇളവുപ്രകാരം സ്ഥല സൗകര്യം കൂടുതലുള്ള വ്യാപാര സ്ഥാപനങ്ങളിൽ അഞ്ചിൽ കൂടുതൽ പേർക്ക് ഒരേസമയം പ്രവേശിക്കാം. രാത്രി കർഫ്യൂ രാത്രി പത്തു മണിമുതൽ രാവിലെ അഞ്ചുമണിവരെയായി ചുരുക്കി. കണ്ടെയ്‌ൻമെന്റ് സോണുകൾ നിശ്‌ചയിക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. അതിനു പുറത്തുള്ള ഇളവുകൾ സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. കേന്ദ്ര-സംസ്ഥാന ട്രെയിനിംഗ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾക്ക് ജൂലായ് 15ന് ശേഷം പ്രവർത്തിക്കാം.

വിദ്യാലയങ്ങൾ, സിനിമാ തിയേറ്ററുകൾ, ബാർ, ഓഡിറ്റോറിയങ്ങൾ, അസംബ്ളി ഹാളുകൾ, ജിം, നീന്തൽക്കുളങ്ങൾ, മെട്രോ ട്രെയിൻ അന്താരാഷ്‌ട്ര വിമാന സർവീസ് മത, രാഷ്‌ട്രീയ, സാംസ്‌കാരിക യോഗങ്ങൾ, കൂട്ടായ്‌മകൾ  എന്നിവയ്ക്കുള്ള വിലക്ക് തുടരും

രാത്രി പത്തു മുതൽ രാവിലെ 5വരെ കർഫ്യൂ തുടരും

10 വയസിന് താഴെയും 65വയസിന് മുകളിലും പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവർ യാത്ര ചെയ്യാൻ പാടില്ല.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read