മണത്തണയിലെ 25 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി…

By | Monday October 26th, 2020

SHARE NEWS

മണത്തണ : മണത്തണ യിലെ കോട്ടക്കുന്ന് കോളനിയിലെ പതിനാലോളം കുടുംബങ്ങളുടെയും അഞ്ചാം വാർഡിലെ കാക്കേനി കോളനിയിലെ പത്തോളം
കുടുംബങ്ങളുടെയും കുടിവെള്ളംമാണ് വാട്ടർ അതോറിറ്റി മുട്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ആഴ്ച മുൻപ് വരെ ഇവർക്ക് കുടിവെള്ളവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല, എന്നാൽ നിലവിൽ ഇവിടെ ഉണ്ടായിരുന്ന മോറ്റർ ഓപ്പറേറ്റർമാറി വന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

2000 – 01 കാലയളവിൽ ജില്ലാ പഞ്ചായത്തിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് കോളനിക്ക് സമീപം ടാങ്കും മോട്ടറും സ്ഥാപിച്ച് കുടിവെള്ള വിതരണം ആരംഭിച്ചത്. എന്നാൽ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് കരാർഎടുത്തിരുന്ന തുണ്ടി സ്വദേശി 3 ആഴ്ചകൾക്ക്മുൻപ് മറ്റൊരാള്‍ക്ക് കരാർ കൈമാറിയതോടെയാണ് കോളനി നിവാസികളുടെ കുടിവെള്ളം മുട്ടിയത്.

കോട്ടക്കുന്ന് കോളനിയില്‍ 14 വീടുകളിലായി അന്‍പതോളം പേരും കാക്കേനി കോളനിയില്‍ 10 വീടുകളിലായി മുപ്പതോളം പേരുമാണുള്ളത്.

കരാർകൈമാറ്റത്തിന്ശേഷം ഒരു മണിക്കൂര്‍ മാത്രമായി മോട്ടോറിന്റെ പ്രവർത്തനം പരിമിതപ്പെടുത്തിയതാണ് കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണം.

രണ്ടര മണിക്കൂര്‍ തുടർച്ചയായി മോട്ടോർ പ്രവർത്തിപ്പിച്ചാൽ മാത്രമേ ടാങ്ക് നറയുകയുള്ളൂ എന്നിരിക്കെ പ്രവർത്തനസമയം കുറച്ചതുവഴി സമീപത്തെ തോടിനെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് കോളനിവാസികൾ.

പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി വാർഡ് മെമ്പർ എം സുകേഷ് ചർച്ചചെയ്തപ്പോൾ ദിവസേന ഒരു മണിക്കൂര്‍ മാത്രം മോട്ടോർ പ്രവർത്തിപ്പിക്കാനാണ് വാട്ടർ അതോറിറ്റിയുടെ നിർദ്ദേശമെന്ന വിവരമാണ് ലഭിച്ചത്.

കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ എത്രയുംവേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോളനി നിവാസികളെ ഉള്‍പ്പെടുത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും സുകേഷ് അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read