രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും നിരവധി പേർക്ക് കോവിഡ് വരുന്നു

By | Friday April 16th, 2021

SHARE NEWS

തിരുവനന്തപുരം: നിലവിലെ വാക്സിനുകൾ കൊവിഡിനെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തതാണോ? രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും നിരവധി പേർക്ക് രോഗം ബാധിച്ചതോടെയാണ് ഈ സംശയം ഉയർന്നുതുടങ്ങിയത്. എറണാകുളത്താണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ടയിൽ 60 പേർക്കാണ് രോഗം ബാധിച്ചത്. വാക്സിനെടുത്തെങ്കിലും കരുതൽ തുടരണമെന്ന വ്യക്തമായ സൂചനയാണ് ഇത് നൽകുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് പുറമേ ഓക്സ്ഫോർഡ്, സിനോഫാം വാക്സിനുകൾ സ്വീകരിച്ചവരിലും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ രോ​ഗം ബാധിച്ച 44 പേർ കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ്. കോവാക്സിൻ സ്വീകരിച്ച 10 പേർക്കും സിനോഫാം വാക്സിനെടുത്ത അ‍ഞ്ചുപേർക്കും ഓക്സ്ഫോർഡ് വാക്സിനെടുത്ത ഒരാൾക്കും രോ​ഗം പിടിപെട്ടിട്ടുണ്ട്. രണ്ട് തവണ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ ‌ഏറെയും ആരോ​ഗ്യപ്രവർത്തകരാണ്.

അതേസമയം, സംസ്ഥാനത്ത് പല ജില്ലകളിലും വാക്സിൻ ക്ഷാമം തുടരുകയാണ്. സ്വകാര്യ
ആശുപത്രികളിൽ ഉൾപ്പടെ വാക്സിനേഷൻ നിറുത്തി.തിരുവനന്തപുരത്ത് 188 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്നത് 34 എണ്ണം മാത്രമാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: