നാട്ടുകാരായ യുവാക്കൾ തിന്നാൻ മാങ്ങ പറിച്ചതിന് റോഡരികിൽ നിന്ന മാവ് സമീപവാസി വെട്ടിക്കളഞ്ഞു

By | Sunday February 9th, 2020

SHARE NEWS

പാൽച്ചുരം: നാട്ടുകാരായ യുവാക്കൾ തിന്നാൻ മാങ്ങ പറിച്ചതിന് റോഡരികിൽ നിന്ന മാവ് സമീപവാസി വെട്ടിക്കളഞ്ഞു. കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ പാൽച്ചുരത്ത് വിശുദ്ധ
അന്തോണീസ് പുണ്യവാളന്റെ നാമത്തിലുള്ള ഗ്രോട്ടോയുടെ മതിലിനോട് ചേർന്ന് റോഡരികിൽ നിന്ന മാവാണ് വെട്ടിയത്. സമീപവാസികളായ യുവാക്കൾ ആ വഴി വന്നപ്പോൾ തിന്നാൻ മാങ്ങ പറിച്ചിരുന്നു. മാങ്ങ പറിക്കാൻ പാടില്ലെന്ന് പറഞ്ഞ് തടയാൻ ശ്രമിച്ചു. പിന്നീട് വാക്ക് തർക്കം ഉണ്ടാകുകയും സമീപവാസി വെട്ടുകത്തിയു മായെത്തി മാവിന് ചുറ്റും വെട്ടി മുറിക്കുകയും ചെയ്തു.
കേളകം പൊലീസ് സ്ഥലത്തെത്തി മാവ് വെട്ടിയ സമീപവാസിയോട് സ്റ്റേഷനിൽ എത്താൻ പൊലീസ് നിർദേശം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read