മൊറട്ടോറിയം കൂട്ടു പലിശ ഉടന്‍ ഒഴിവാക്കണമെന്ന് ആര്‍ ബി ഐ

By | Thursday April 8th, 2021

SHARE NEWS


മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും പിടിച്ച പലിശയുടെ മേലുള്ള പലിശ ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആര്‍ ബി ഐ നിര്‍ദേശിച്ചു. കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ട് ഘട്ടമായി ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 1 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് വായ്പകള്‍ക്ക് തിരിച്ചടവ് ഒഴിവാക്കി നല്‍കിയത്. എന്നാല്‍ ബാങ്കുകള്‍ ഇക്കാലത്ത് കൂട്ടു പലിശ ഈടാക്കിയരുന്നു. ഇത് ഒഴിവാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കൂട്ടുപലിശ ഒഴിവാക്കിയെങ്കിലും പല സ്ഥാപനങ്ങളും ഇത് നടപ്പിലാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ ബി ഐ യുടെ നിര്‍ദേശം. മൊറട്ടോറിയം ഭാഗീകമായോ പൂര്‍ണമായോ സ്വീകരിച്ചവര്‍ക്കും ഉപേക്ഷിച്ചവര്‍ക്കും ആനുകൂല്യം നല്‍കിയിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read