SHARE NEWS

കേളകം :പി.എസ്.സി മൽസര പരീക്ഷകൾ എഴുതുന്നവർക്കായാണ് മസ്തിഷ്ക സൗഹൃദ പഠനരീതികൾ പരിചയപ്പെടുത്തൽ ഉൾപ്പെടെയാണ് ‘എനിക്കും കഴിയും’ എന്നപേരിൽ മോട്ടിവേഷനൽ ക്ലാസുകൾ സംഘടിപ്പിച്ചത്.
പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി അധ്യക്ഷത വഹിച്ചു.
തോമസ് പുളിക്കക്കണ്ടം, ബിനു മാനുവൽ, കെ.പി ഷാജി പി.എം രമണൻ എന്നിവർ സംസാരിച്ചു.
കൗൺസിലിംഗ് വിദഗ്ധൻ എ.വി രത്നകുമാറാണ് ‘മസ്തിഷ്ക സൗഹൃദ പഠന രീതികൾ പരിചയപ്പെടുത്തി ക്ലാസുകൾ എടുത്തത്.