Categories
headlines

എം ടി കെ കരുണൻ ബലിദാന ദിനാചരണം

പാനൂർ : ജിഹാദി ഭീകരവാദത്തിൻറെ അതിശക്തമായ സാന്നിധ്യം ഉണ്ടായിട്ടും ആലപ്പുഴ വലിയ ചുടുകാട്ടിൽ ഗൗരിയമ്മയുടെ അന്തിമ ശുശ്രൂഷ ഹൈന്ദവാചാരപ്രകാരം നടത്തേണ്ടി വന്നത് സംഘത്തിൻറെ നിശബ്ദമായ മുന്നേറ്റത്തിന്റെ ഫലമായി ട്ടാണെന്ന് ആർഎസ്എസ് വിഭാഗ് സഹകാര്യവാഹ് ഒ രാഗേഷ് പ്രസ്ഥാവിച്ചു. എം ടി കെ കരുണന്റെ 37-ാം ബലിദാന ദിനാചരണത്തോടനുബന്ധിച്ച് താഴെ പൂക്കോത്തു നടന്ന അനുസ്മരണ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് ഗൗരിയമ്മയുടെ ശവസംസ്കാര ചടങ്ങ് ഹൈന്ദവാചാരപ്രകാരം നടത്തേണ്ടിവന്നു. പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർക്കേണ്ടിവന്ന പ്രസ്ഥാനമാണ് സിപിഎം. ആദർശ ശുദ്ധിയുള്ള സ്വയംസേവകരെ സൃഷ്ടിക്കുവാനുള്ള പ്രവർത്തനം കൂടുതൽ കരുത്തോടെ ചെയ്യുവാൻ എം ടി കെ കരുണന്റെ ബലിദാനം നമുക്ക് പ്രേരണ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കരുത്തും ആദർശ ബോധവുമുള്ള നിർഭയമായി പ്രവർത്തിച്ച ഒരു കാര്യ കർത്താവ് ആയിരുന്നു എം ടി കെ കരുണൻ. അദ്ദേഹത്തിൻ്റെ പ്രസ്ഥാനം ആദർശപരമായ വ്യതിയാനം വരുത്താതെ ഇന്നും സമൂഹത്തിൽ പ്രവർത്തിക്കുന്നു. ആദർശത്തിൽ വെള്ളം ചേർക്കാതെ ജീവസുറ്റ സംഘടനയായി സംഘം ഇന്നും നിലകൊള്ളുന്നു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP