കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പേരാവൂരിൽ ഉപവാസ സമരം

By | Wednesday September 16th, 2020

SHARE NEWS

പേരാവൂർ: കണ്ടൈൻറ്മെൻറ് സോണുകളുടെ അശാസ്ത്രീയത പരിഹരിക്കുക, കോവിഡിൻ്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, വഴിയോര വ്യാപാരം നിയന്ത്രിക്കുക, കോവിഡ് കാലത്തെ വാടക ഒഴിവാക്കാൻ സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉപവാസസമരം ആരംഭിച്ചു. പേരാവൂർ തലശ്ശേരി റോഡിൽ പികെഎസ് സ്റ്റോറിന് സമീപം നടക്കുന്ന ഉപവാസ സമരം ജില്ലാസെക്രട്ടറി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു .മേഖലാ പ്രസിഡണ്ട് പി അബ്ദുള്ള അധ്യക്ഷനായി. കെ.കെ.രാമചന്ദ്രന്‍, പി.പുരുഷോത്തമന്‍, മനോജ് താഴെപ്പുര, എസ്തപ്പാന്‍, പി.പി.മുസ്തഫ, സുനിത്ത് ഫിലിപ്പ്, പി.ജെ.ജോണി, ശ്യാം രാജ്, ഷൈബിന്‍, സുര്യ കുമാര്‍, കെ.കെ.രാജന്‍, ടി.വി.മാത്യു, മാനോജ് ആര്യപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം
ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read