പെൻഷൻആരോപണം ഉയർന്നതിനെ തുടർന്ന്ബാങ്ക് ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌ത് അന്വേഷണം ആരംഭിച്ചുവെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ

By | Monday June 29th, 2020

SHARE NEWS

കണ്ണൂർ: ഇരിട്ടിയിൽ വ്യാജരേഖ ചമച്ച് സിപിഎം നേതാവ് വാർധക്യ പെൻഷൻ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി എം വി ജയരാജന്‍. തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്ന് ജയരാജന്‍ പറഞ്ഞു. അന്വേഷണം നടത്തി റിപ്പോർട്ട് വന്നതിന് ശേഷം പാർട്ടി തുടർനടപടി സ്വീകരിക്കും. സിപിഐഎം മുൻ വിധിയോടെ ആരോപണത്തെ കാണുന്നില്ല. ബിജെപിയും കോൺഗ്രസും അപവാദ പ്രചാരണം നടത്തുകയാണെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

തെറ്റുകാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഐഎം എന്നും ജയരാജന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള പ്രചരണമാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നിൽ  കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു.

പായം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭാര്യയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്ന അശോകിനെതിരെയാണ് കേസെടുത്തത്. ധനാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വപ്നയെ ബാങ്ക് സസ്പെന്‍റ് ചെയ്തെങ്കിലും കേസെടുക്കാൻ പൊലീസ് മടിക്കുകയാണ് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read