വിമുക്തി ഫുട്ബോൾ നടുവനാട് ജേതാക്കൾ

By | Saturday February 15th, 2020

SHARE NEWS

മട്ടന്നൂർ: നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം, ലഹരിക്കെതിരെ കായിക ലഹരി എന്ന ആഹ്വാനവുമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വിമുക്തി ഫുട്ബോൾ 2020 മത്സരത്തിൽ നടുവനാട് ഫുട്‌ബോൾ ക്ലബ് ജേതാക്കളായി. ഷൂട്ടൗട്ടിൽ നരയമ്പാറയെ 4-2 നു പരാജയപ്പെടുത്തിയാണ് നടുവനാട് ഫുട്ബോൾ ക്ലബ് ജേതാക്കളായത്. വിജയികൾക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിദാസൻ പാലക്കൽ വീട് ട്രോഫികൾ വിതരണം ചെയ്തു. മട്ടന്നൂർ മിനി സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരത്തിന് പ്രിവൻ്റീവ് ഓഫീസർമാരായ കെ.ആനന്ദകൃഷ്ണൻ, ടി.കെ.വിനോദൻ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) കെ.കെ.ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ തോമസ്, കെ.സനേഷ്, കെ.പി.സനലേഷ്, ബെൻഹർ എന്നിവർ നേതൃത്വം നൽകി.

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read