ഇനി ‘എന്‍.സി.കെ’ ; കാപ്പൻ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

By | Monday February 22nd, 2021

SHARE NEWS

എൻസിപിയിൽ നിന്ന് പുറത്താക്കിയ മാണി സി.കാപ്പൻ എംഎൽഎ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി.കാപ്പൻ പ്രസിഡന്റും ബാബു കാർത്തികേയൻ വൈസ് പ്രസിഡന്റുമായാണ് പുതിയ പാർട്ടിയുടെ രൂപീകരണം.

ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാർട്ടിയായി മുന്നോട്ട് പോകുമെന്ന് കാപ്പൻ പറഞ്ഞു. ഘടകക്ഷി ആയിട്ടെ യുഡിഎഫിലേക്ക് വരൂ എന്നും മൂന്ന് സീറ്റ് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ സീറ്റ് എൽഡിഎഫ് നിഷേധിച്ചതോടെയാണ് മാണി സി.കാപ്പൻ യുഡിഎഫ് പക്ഷത്തേക്ക് ചുവടുമാറിയത്. തുടർന്ന് എൻസിപിയിൽ നിന്നദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതിനിടെ കോൺഗ്രസിൽ ചേരണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ പാർട്ടി രൂപീകരിച്ച് ഘടകക്ഷി ആയിട്ടു മാത്രമേ താൻ യുഡിഎഫിൽ ചേരുകയുള്ളൂവെന്ന നിലപാടിൽ കാപ്പൻ ഉറച്ച് നിൽക്കുകയായിരുന്നു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read