കണിച്ചാർ പഞ്ചായത്തിൽ പുതുതായി 10 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

By | Monday September 14th, 2020

SHARE NEWS

 

കണിച്ചാർ :
ഉറവിടം വ്യക്തമല്ലാതെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ഓട്ടോ ഓട്ടോറിക്ഷ ജീവനക്കാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 7 പേർക്കും.

മറ്റൊരു കോവിഡ് ബാധിതനായി സമ്പർക്കത്തിലേർപ്പെട്ട് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന രണ്ടുപേർക്കും ഒരു ഗർഭിണിക്കുമാണ് കണിച്ചാർ പഞ്ചായത്തിൽ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്.

ഓട്ടോറിക്ഷ ജീവനക്കാരന്റെ
ഭാര്യ, മകൾ,ഇലക്ട്രിക്കൽ തൊഴിലാളിയായ യുവാവ്, ഓട്ടോയിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ 3 പേർ, ഹോട്ടൽ ഉടമ എന്നിങ്ങനെ 7 പേർക്കും

മറ്റൊരു കോവിഡ് ബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പൂളക്കുറ്റിയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ, യുവാവ് എന്നിങ്ങനെ സമ്പർക്കത്തിലൂടെ 9 കോവിഡ് കേസുകളും റിപ്പോർട്ട്‌ ചെയ്തു.

ഇവയ്ക്കുപുറമെ രോഗ ഉറവിടം വ്യക്തമല്ലാതെ പൂളക്കുറ്റിയിലെ ഒരു ഗർഭിണിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read