SHARE NEWS

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ നിരാഹാര സമരം നടത്തിവന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എയെയും ഉപാധ്യക്ഷൻ കെ.എസ്. ശബരീനാഥൻ എം.എൽ.എയെയും ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഇവർ നടത്തിയ നിരാഹാര സമരം ഒമ്പത് ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്. ഞായറാഴ്ച ഇവരെ പരിശോധിച്ച ഡോക്ടർമാർ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഉപവാസ പന്തലിൽ തുടരുകയായിരുന്നു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതോടെ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷന്മാരായ റിയാസ് മുക്കോളി, എൻ.എസ്. നുസൂർ, റിജിൽ മാക്കുറ്റി എന്നിവർ നിരാഹാര സമരം ഏറ്റെടുത്തിട്ടുണ്ട്