കേളകം പഞ്ചായത്തിൽ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന് 8 സ്ഥാനാർഥികൾ ; ഒ.ഐ.ഒ.പി യെ പേടിക്കുന്നവർ കുപ്രചരണങ്ങൾ നടത്തുന്നു.

By | Monday November 23rd, 2020

SHARE NEWS

 

കേളകം: തദ്ദേശ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേളകം പഞ്ചായത്തിൽ ” വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ” സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 8 വാർഡുകളിലാണ് സ്ഥാനാർത്ഥികൾ രംഗത്തുള്ളത്.

രണ്ടാം വാര്‍ഡ് തുള്ളലില്‍ – രമ്യ കുര്യന്‍ തയ്യില്‍, വാര്‍ഡ് 4 ചെട്ടിയാംപറമ്പ് – ടോമി കൊച്ചിത്തറ, വാര്‍ഡ് 5 വെണ്ടേക്കുംചാലില്‍
– മിനി തോമസ് മഠത്തില്‍, വാര്‍ഡ് 8 അടയ്ക്കാത്തോട് – ബിന്ദു തോമസ് തിരുമനശേരി, വാര്‍ഡ് 10 വെള്ളൂന്നി – ജിജോ ഏലിയാസ് വരപ്പോത്തുകുഴി, വാര്‍ഡ് 11 പൂവ്വത്തിന്‍ച്ചോല – ദേവസ്യ(തങ്കച്ചന്‍ ) കാക്കരമറ്റത്തില്‍, വാര്‍ഡ് 12 മഞ്ഞളാംപുറം – സി.എം ജോസഫ്, വാര്‍ഡ് 13 കേളകം – ബിനുമോള്‍ സിബി കൊല്ലിയിലുമാണ് മത്സരിക്കുക.

ആശയങ്ങൾക്ക് പകരം സ്വന്തം ആമാശയത്തിന്റെ കാര്യത്തിന് മാത്രമായാണ് ഇപ്പോൾ മറ്റ് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്നത്, സംഘടനയെ ഭയക്കുന്നവർ സംഘടനയ്‌ക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നു,
തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളോടും സമദൂരമാണ് ഒ.ഐ.ഒ.പി പാലിക്കുന്നതെന്നും
സംഘടനയ്ക്ക് ബിജെപി ചായ്‌വുണ്ടെന്ന ചില കോണുകളിൽനിന്നുള്ള കുപ്രചരണം ശുദ്ധ അസംബന്ധമാണെന്നും സംഘടനയുടെ ആശയങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പുതരികയും നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഏതൊരു മുന്നണിക്കും ഒ. ഐ.ഒ.പി പിന്തുണ നൽകുന്നതാണെന്നും വാർത്താസമ്മേളനത്തിൽ ഒ.ഐ.ഒ.പി പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ റോയി തോമസ് പറഞ്ഞു.

സോഷ്യൽ മീഡിയവഴി ഏറെ പിന്തുണ കിട്ടിയെങ്കിലും വരും നാളുകളിൽ ഏറ്റവും താഴേത്തട്ടിൽ ഉള്ളവരിലേക്ക് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്റെ ആശയങ്ങൾ നേരിട്ട് എത്തിക്കുക എന്നതാണ് സംഘടന ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നതെന്നും മത്സരിക്കാത്ത വാര്‍ഡുകളില്‍ നോട്ടയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടുകളും വൺ ഇന്ത്യ വൺ പെൻഷനോടുള്ള താല്പര്യത്തെയാണ് സൂചിപ്പിക്കുകയെന്നും നേതാക്കൾ അറിയിച്ചു.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് റോയി തോമസ്, കേളകം പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിമാരായ വി ജോസഫ്, കെ.എന്‍ ചന്ദ്രബാബു എന്നിവര്‍ കേളകത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സ്ഥാനാർത്ഥിപ്രഖ്യാപനം നടത്തിയത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read