Categories
headlines

നഗരസഭ കൗൺസിൽ യോഗങ്ങൾ മുഴുവനാളുകൾക്കും കാണാൻ അവസരം.

പാനൂർ:നഗരസഭാ കൗൺസിലിലെ യോഗങ്ങൾ നഗരസഭയിലെ മുഴുവനാളുകൾക്കും കാണാൻ അവസരം. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത സകർമ്മ സോഫ്റ്റ്‌വെയർ നിലവിൽ വരുന്ന ജില്ലയിലെ രണ്ടാമത്തെ നഗരസഭയാണ് പാനൂർ. Meeting. Isgkerala. gov. in എന്ന വെബ്സൈറ്റ് വഴിയാണ് സൗകര്യമൊരുക്കിയത്. ലൈസൻസിന് അപേക്ഷിക്കാൻ ഇനി നഗരസഭ കാര്യാലയത്തിൽ പോകേണ്ടതില്ല. കെ.എസ്.ഐ.ഡി.സി വികസിപ്പിച്ചെടുത്ത kswift. gov. inഎന്ന വെബ്സൈറ്റ് വഴി ലൈസൻസിന് അപേക്ഷിച്ചാൽ പരമാവധി ഒരാഴ്ചയ്ക്കകം ലൈസൻസ് നൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭ പരിധിയിലെ ജീവനക്കാരുടെ തൊഴിൽ നികുതി അടയ്ക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഐ.ഐ.ടി.കെ. എം വികസിപ്പിച്ചെടുത്ത പ്രൊഫഷൻ ടാക്സ് എന്ന സോഫ്റ്റ്‌വെയർ profession tax. Isgkerala.gov.in എന്ന വെബ്സൈറ്റ് വഴി തൊഴിൽ നികുതി അടയ്ക്കാനാകും. നഗരസഭയിലേക്ക് അയക്കുന്ന പരാതികൾ, അപേക്ഷകൾ, mla panoor [email protected] co.inഎന്ന വിലാസത്തിൽ അയക്കണം. അന്വേഷണങ്ങൾക്കുള്ള മറുപടി ഫ്രണ്ട് ഓഫീസിൽ നിന്ന് തന്നെ ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകും. പെരിങ്ങളത്ത് സോണൽ ഓഫീസ് പ്രവർത്തനം തുടങ്ങി. കരിയാട് വൈകാതെ തുടങ്ങും.രണ്ടിടങ്ങളിലും ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ചെയർമാൻ വി. നാസർ പറഞ്ഞു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP