പാല്‍ചുരം അമ്പായത്തോട് ബോയ്‌സ് ടൗണ്‍ റോഡില്‍ ഒറ്റയാന്റെ ആക്രമണം

By | Wednesday February 24th, 2021

SHARE NEWS

കൊട്ടിയൂര്‍:പാല്‍ചുരം അമ്പായത്തോട് ബോയ്‌സ് ടൗണ്‍ റോഡില്‍ ഒറ്റയാന്റെ ആക്രമണം. ചീരാല്‍ സ്വദേശിയും കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെ ഡ്രൈവറുമായ ബാലന്‍ സഞ്ചരിച്ചിരുന്ന കാറിനുനേരെ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു ആക്രമണം ഉണ്ടായത് . ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാല്‍ചുരം ആശ്രമം ജംഗ്ഷനു സമീപത്തു വച്ച് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

കാറിന്റെ ബോണറ്റില്‍ കൊമ്പുകൊണ്ട് കുത്തിയ ശേഷം ഒറ്റയാന്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ കാട്ടിലേക്ക് പോവുകയായിരുന്നു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.പാല്‍ച്ചുരം ചെകുത്താന്‍ തോടിനു സമീപത്തെ വൈദ്യുതി വേലിയും  കാട്ടാന തകര്‍ത്തിട്ടുണ്ട്. കുറച്ചുകാലങ്ങളായി കാട്ടാനശല്യം ഇല്ലാതിരുന്ന ഈ റോഡില്‍ കാട്ടാന ആക്രമണം ഉണ്ടായതോടെ റോഡിലൂടെയുള്ള യാത്ര ഭീതിജനകമായി  മാറിയിരിക്കുകയാണ്

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read