പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുവമോർച്ച

By | Wednesday June 24th, 2020

SHARE NEWS

പേരാവൂർ:  തെറ്റായ വാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ച് പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പ്രതിക്ഷേധവുമായി യുവമോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റി. ദുബായിൽ നിന്നും വന്ന മണത്തണ സ്വദേശിയായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു എന്ന വാർത്ത പ്രചരിക്കാൻ കാരണം പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ തെറ്റായ പ്രസ്ഥാവനകാരണമാണെന്നും ഇത് ജനങ്ങളിൽ ഭീതി പടർത്തിയെന്നും യുവാവിന് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും യുവമോർച്ച പേരാവൂർ മണ്ഡലം പ്രസിഡൻ്റ്  വിശാൽ ഹരീന്ദ്രനാഥ് പറഞ്ഞു. തെറ്റായ വാർത്ത പ്രചരിപ്പിച്ച സാഹചര്യത്തിൽ ശക്തമായ പ്രതിക്ഷേധ നടപടികളുമായി യുവമോർച്ച രംഗത്തിറങ്ങുമെന്നും വിശാൽ ഹരീന്ദ്രനാഥ് അറിയിച്ചു. എന്നാൽ മെഡിക്കൽ ഓഫീസർ അറിയിച്ചതിനെ തുടർന്നാണ് അങ്ങിനെയൊരു പ്രസ്ഥാവന നടത്തിയതെന്നും പരിശോധനാ റിസൾട്ട് നാളെ മാത്രമെ കിട്ടുകയുള്ളൂവെന്നും പഞ്ചായത്ത് പ്രസിഡൻ്റ്  ജിജി ജോയി അറിയിച്ചു’

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read