കോവിഡ് നെഗറ്റീവായിരുന്ന എക്സൈസ് ഡ്രൈവർ സുനിലിന്റേത് ചികിത്സാ പിഴവ് മൂലമുള്ള കൊലപാതകമാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

By | Monday June 29th, 2020

SHARE NEWS

പരിയാരം: കോവിഡ് രോഗികളായ ആരുടെയൊക്കെ വിവരം പുറത്തുവിടണം, വിടണ്ട എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്നും പാച്ചേനി ആരോപിച്ചു. പരിയാരം കണ്ണൂർ ഗവ.മെഡി.കോളേജിന് മുമ്പിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കുറ്റവിചാരണ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എക്സൈസ് ഡ്രൈവർ സുനിലിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് കുറ്റവിചാരണ. കണ്ണൂർ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് പാണപ്പുഴ, മനോജ് കൂവേരി, നൗഷാദ് ബ്ലാത്തൂർ, സിബിൻ ജോസ് എന്നിവർ സംസാരിച്ചു. കെ കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, രാഹുൽ ദാമോദരൻ, വി രാഹുൽ എന്നിവർ നേതൃത്വം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read