ക്രൂരതയും ലൈംഗിക ചൂഷണവും മിണ്ടാപ്രാണികളോടും. യുവാവിന്റെ രതി വൈകൃതത്തിനിരയായ പശു ചത്തു. ചക്കരക്കല്‍ വെള്ളച്ചാലിനു സമീപത്തെ ബാവോഡാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ബാവോഡ് യു പി സ്കൂളിനു സമീപത്തെ യൂസഫ് എന്നയാളുടെ രണ്ടു വയസുള്ള പശുവിനെയാണ് യുവാവ് തൊഴുത്തില്‍ നിന്നും അഴിച്ചു കൊണ്ടുപോയത്. തൊട്ടടുത്തെ ബാവോഡ് വയലിലെ മരത്തില്‍ കെട്ടിയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ഇതിനിടെ കഴുത്തില്‍ കയര്‍ മുറുകിയാണ് പശു ശ്വാസം മുട്ടി ചത്തത്.
നേരത്തെയും ഇയാള്‍ യൂസഫിന്റെ തൊഴുത്തില്‍ നിന്നും മറ്റൊരു പശുവിനെ അഴിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്നു. ആശാരി പണിക്കാരനായ യുവാവിനെ അന്ന് വീട്ടുടമയും പ്രദേശവാസികളും താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പീഡനം നടന്ന സ്ഥലത്ത് ഇയാളുടെ വസ്ത്ര ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റകൃത്യം പിടിക്കപ്പെട്ടത്. യൂസഫിന്റെ പരാതിയില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്തു യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചക്കരക്കല്‍ എസ് ഐയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ⤵