വേറിട്ട പ്രതിഷേധം

By ന്യൂസ് ബ്യൂറോ MS | Tuesday December 24th, 2019

SHARE NEWS


പേരിയ: മാനന്തവാടി തലശ്ശേരി റോഡിൽ ഫാറൂഖ് കണ്സ്ട്രക്ഷൻ കമ്പനി നാല് കൊല്ലം മുൻപ്‌ കരാർ ഏറ്റെടുത്ത് ആറ് മാസങ്ങൾക്ക്‌ മുൻപ്‌ ടാറിങ് പൂർത്തീകരിച്ചു എങ്കിലും ചന്ദനത്തോട് ഭാഗത്തു പാതി വഴിയിൽ ഉപേക്ഷിച്ച കലുങ്ക് പണി ബാക്കി നിൽക്കുന്നു. പലസ്ഥലങ്ങളിലും വീതി കുറവും ,സൈഡ് കാട്ടിങ്ങുകളും, ട്രാഫിക്‌സിഗ്നലുകൾ സ്ഥാപിക്കാതത്തിനാലുംആറ് മാസം കൊണ്ടു നിരവധി റോഡ്‌ അപകടങ്ങളിൽ മൂന്ന് പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു .മാധ്യമങ്ങളിലൂടെയും നേരിട്ടും പ്രദേശവാസികളും രാഷ്ട്രീയ നേതാക്കന്മാരും പൊതുമരാമത്തു അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി എങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല. ഈ നടപടിയിൽ പ്രതിക്ഷേധിച്ചു ഡി വൈ എഫ് ഐ പേരിയ മേഖല കമ്മിറ്റി പേരിയ ടൗണിൽ വെയ്റ്റിങ് ഷെഡിനു മുന്നിൽ സീബ്രാ ലൈൻ വരച്ചു പ്രതിക്ഷേധിച്ചു. വാർഡ്‌ മെമ്പർ ബെന്നി ആന്റണി ഉത്ഘാടനം ചെയ്തു , എം എസ് സുരേഷ്, അമൽ ജയിൻ എന്നിവർ പ്രസംഗിച്ചു.ഈ പ്രതിക്ഷേധം ജനകീയമായി കണ്ടു അധികൃതർ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും എന്നും ഡി വൈ എഫ് ഐ മുന്നറിയിപ്പ് നല്കി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read