പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്കുവർധന താത്കാലികം; റെയിൽവേ

By | Friday March 5th, 2021

SHARE NEWS

പ്ലാറ്റ്ഫോം ടിക്കറ്റിനു നിരക്ക് വർധിപ്പിച്ചത് താത്കാലികമായ നടപടിയെന്ന് റെയിൽവേ. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ അനാവശ്യമായി ആളുകൾ പ്ലാറ്റ്ഫോമിൽ കൂട്ടംകൂടുന്നത് തടയാനാണ് നിരക്കു വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു. 10 രൂപ ആയിരുന്ന പ്ലാറ്റ്ഫോം ടിക്കറ്റ് തുക 30 രൂപ ആക്കിയാണ് വർധിപ്പിച്ചത്.

‘ചില സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റിനുള്ള നിരക്ക് വർധിപ്പിച്ചത് താത്കാലികമാണ്. ആൾകൂട്ടത്തിലൂടെ കൊവിഡ് പടരുന്നത് തടയാനാണ് ഇത്. ആളുകൾ അധികമുള്ള ചുരുക്കം സ്റ്റേഷനുകളിലേ ഈ നിബന്ധന വരുത്തിയിട്ടുള്ളൂ.’- റെയിൽവേ അറിയിച്ചു.

പ്ലാറ്റ്ഫോം ടിക്കറ്റിൻ്റെ നിരക്കുവർധനയ്ക്കൊപ്പം ഏറ്റവും ചെറിയ ദൂരത്തേക്കുള്ളു സാധാരണ ടിക്കറ്റ് നിരക്കും വർധിപ്പിച്ചു. 10 രൂപ ആയിരുന്നത് 30 രൂപയായാണ് വർധിപ്പിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read