കവിതാ സമാഹാരം വിറ്റു കിട്ടിയ തുക വൃക്ക രോഗിക്കുനല്കി യുവകവയിത്രി

By | Saturday November 21st, 2020

SHARE NEWS

തൻ്റെ കവിതാ സമാഹാരത്തിന്റെ വില്‍പനയിലൂടെ ലഭിച്ച തുക വൃക്കരോഗത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന യുവാവിന് ചികിത്സാസഹായമായി നല്‍കി യുവകവയിത്രി. പയ്യന്നൂര്‍ മുതിയലത്തെ വി.വി. ജിഷയാണ് തന്റെ കവിതകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിലൂടെ ലഭിച്ച വരുമാനത്തില്‍ നിന്നും ഒരു തുക ചികിത്സാസഹായമായി വെള്ളോറയിലെ എം. സുരേഷിന് നല്‍കിയത്. ജിഷയും മറ്റു പതിമൂന്നോളം പുതിയ എഴുത്തുകാരും ചേര്‍ന്നു പ്രസിദ്ധീകരിച്ച നീരദം എന്ന കവിതാപതിപ്പ് വിറ്റുകിട്ടിയ തുകയാണ് ചികിത്സാ സഹായമായി നല്‍കിയത്. സുരേഷിന്റെ വെള്ളോറയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ ജിഷക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരായ ഹരിത രമേശന്‍, ശശി വെള്ളോറ, കെ. രാജേഷ്, കെ. ഗംഗാധരന്‍ എന്നിവരും പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read