അനധികൃതമായി പ്രവർത്തിച്ച മത്സ്യ മാർക്കറ്റിനു എതിരെ പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു.

By siva | Saturday August 1st, 2020

SHARE NEWS

കണ്ണാടിപ്പറമ്പ് :  കണ്ണാടിപ്പറമ്പ് വാരംകടവ് റോഡിൽ അനധികൃതമായി പ്രവർത്തിച്ച മത്സ്യ മാർക്കറ്റിനു എതിരെ മയ്യിൽ പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു.
സർക്കാർ നിർദേശങ്ങൾ ലംഘിച്ചു പ്രവർത്തിച്ച മാർക്കറ്റ് അടപ്പിക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

രാത്രി തമിഴ്നാട്ടിൽ നിന്നെത്തുന്ന മത്സ്യമാണ് ഇവിടെ വിറ്റിരുന്നത്.
സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ഒട്ടേറെ പേരാണ് മത്സ്യം വാങ്ങാൻ എത്തിയിരുന്നത്.
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. വാരം കടവ് പാലത്തിനും പുല്ലൂപ്പി പലത്തിനും സമീപം നിലവിലെ നിയമങ്ങൾ ലംഘിച്ച് തട്ടുകടകൾ രാത്രി വൈകി പ്രവർത്തിക്കുന്നതായും നാട്ടുകാർ പരാതി പറയുന്നുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read