ചൊക്ലി മേഖലയിൽ ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെത്താനായി പൊലീസ് റെയ്ഡ് നടത്തി

By | Friday April 16th, 2021

SHARE NEWS

ചൊക്ലി: തൃക്കണ്ണാപുരം പരിസരത്ത് ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെത്താനായി പൊലീസ് റെയ്ഡ് നടത്തി. ആൾ താമസമില്ലാത്ത പറമ്പ് , ഇടവഴികൾ, കുറ്റിക്കാടുകൾ എന്നിവ സംഘം അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു.
കശുമാവിൻ തോട്ടം , മലാൽ, കൂറ്റേരി ചാൽ, പോത്താല മല എന്നീ സ്ഥലങ്ങളിൽ പരിശോധിച്ചു. മലാൽ ജയിംസിൻ്റെ ആൾ താമസ മില്ലാത്ത വീടും പരിസരവും പരിശോധിച്ചു.
തലശ്ശേരി ഡിവൈഎസ്പി വി. സു രേ ഷ്, എസ് ഐമാരായ ശശിധരൻ, ഷാജി, പൊലീസുകാരായ ബിനീഷ്, ശിവദാസൻ, സനൽകുമാർ, പ്രസീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കതിരൂരിൽ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടന പശ്ചാത്തലത്തിലാണ് റെയ്ഡ് നടക്കുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: