തെരഞ്ഞെടുപ്പ്: കോവിഡ് പഞ്ചാത്തലത്തിൽ കേരളത്തിൽ പോളിങ് ബൂത്തുകൾ വർധിപ്പിച്ചു

By | Friday February 26th, 2021

SHARE NEWS

ന്യൂഡൽഹി: കോവിഡിൻെറ പഞ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർധനവാണ് ഉണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറ വ്യക്തമാക്കി. കേരളം, പഞ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ 40,771 പോളിങ് ബൂത്തുകള്‍ ഉണ്ടാകും. 2016ല്‍ 21,794 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്.

ഏപ്രിൽ ആറിനാണ് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന് പുറപ്പെടുവിക്കും. മാർച്ച് 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 22 ആണ് പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read