പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കർമ്മ പരിപാടികളുമായ് ഒരുമ റെസ്ക്യൂ ടീം

By | Wednesday February 24th, 2021

SHARE NEWS


ഇരിട്ടി: വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും റോഡപകടങ്ങൾ, വെള്ളത്തിലുള്ള അപകടങ്ങൾ പോലുള്ളവ നേരിടുന്നതിനും രക്ഷാപ്രവർത്തനം ചെയ്യേണ്ടത് എങ്ങനെയുള്ള വിഷയത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള യുവാക്കൾക്കും യുവതികൾക്കും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും പരിശീലനം നൽകുന്നതിനുള്ള കർമ്മ പരിപാടി വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ഫെബ്രു 27 ശനിയാഴ്ച ആരംഭിക്കും.

തുടക്കമെന്ന നിലയിൽ 10 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും , സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലനം നൽകും . മറ്റ് ജില്ലകളിൽ നിന്നും പരിശീലനത്തിന് എത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കും നീന്തലിൽ വൈദഗ്ധ്യം നേടുന്നത് വരെ പരിശീലന പരിപാടി നീണ്ടു നിൽക്കും. സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും (നീന്തലിൽ പ്രത്യേക പരിശീലനം ലഭിച്ച ) വനിത ട്രെയ്നർ മാരുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച മുതൽ പരിശീലന പരിപാടി ആരംഭിക്കും.
ഫെബ്രുവരി 27 ശനി രാവിലെ 7.30 ന് വള്ളിത്തോട് പുഴക്കടവിൽ നടക്കുന്ന നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു. ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാം നിർവ്വഹിക്കും നീന്തൽ രംഗത്തെ ലോക റെക്കോർഡ് ജേതാവ് ചാൾസൺ ഏഴിമല നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകും.

പരിപാടിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. നീന്തൽ വിദഗ്‌ധരുടെ നേതൃത്വത്തിൽ പുഴയുടെ ആഴം അളന്ന് തിട്ടപ്പെടുത്തി അതിര് തിരിച്ച് കെട്ടി, ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ്, ട്യൂബുകൾ, വട്ടതോണി തുടങ്ങിയ രക്ഷാപ്രവർത്തന സാമഗ്രികൾ ഒരുക്കി വിവിധ തരത്തിലിലുള്ള പരിശീലനം ലഭിച്ച മുപ്പതോളം വരുന്ന ഒരുമ റെസ്ക്യൂ ടീം വളണ്ടിയർമാരുടെ സംരംക്ഷണത്തിലാണ് നീന്തൽ പരിശീലനം നടത്തുന്നത്. പത്രസമ്മേളനത്തിൽ ചീഫ്- കോർഡിനേറ്റർ ഇബ്രാഹിം കുട്ടി വളളിത്തോട്, ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി , വൈസ് ക്യാപ്റ്റൻ മാരായ റാഫി സി.എച്ച്, ഷംശുദ്ധീൻ കെ.കെ. പി , വനിതാ ടെയ്നർ മാരായ ഐറിൻ ജയിംസ്, സൗമ്യ സന്തോഷ് പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read