പ്രവാസി സഹോദരങ്ങള്‍ നാടിന്റെ നട്ടെല്ലാണ്, അവരെ അപഹസിക്കരുത്; മുഖ്യമന്ത്രി

By | Monday March 30th, 2020

SHARE NEWS

​തിരുവനന്തപുരം : പ്രവാസി സഹോദരങ്ങള്‍ നാടിന്റെ ന​ട്ടെല്ലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . കോവിഡ്​ ബാധയുമായി ബന്ധപ്പെട്ട്​ പ്രവാസികള്‍ക്കെതിരെ പ്രത്യേക വികാരം പലരും പ്രകടിപ്പിക്കുന്നുണ്ട് ​. അത് ഒഴിവാക്കണം . ഈ രോഗം എല്ലാ രാജ്യങ്ങളിലും പടര്‍ന്നുപിടിച്ചിട്ടുണ്ട് ​. ഇതില്‍ ഏതെങ്കിലും ഒരു വ്യക്​തിയെ കുറ്റപ്പെടുത്താനാവുന്നില്ല, അദ്ദേഹം പറഞ്ഞു .

മലയാളികള്‍ ലോകത്താകെ വ്യാപിച്ചുകിടക്കുന്നവരാണ് ​. മണലാര്യണത്തിലടക്കം അധ്വാനിച്ച്‌​ അവരുടെ വിയര്‍പ്പിന്റെ കാശിലാണ്​ നാം ഇവിടെ കഞ്ഞി കുടിച്ച്‌​ കഴിഞ്ഞത് ​. ഇത്​ ആരും മറന്നുപോകരുത് ​. അവര്‍ പോയ ചില നാടുകളില്‍ പ്രശ്​ നങ്ങളുണ്ടായപ്പോള്‍ നാട്ടിലേക്ക്​ മടങ്ങാന്‍ ​ശ്രമിച്ചു . തിരിച്ചുവന്നപ്പോള്‍ ന്യായമായ പ്രതിരോധ നടപടികള്‍ എല്ലാവരും സ്വീകരിച്ചു .ഒറ്റപ്പെട്ട ആളുകള്‍ ഇത്​ ലംഘിച്ചിട്ടുണ്ട് ​. അതിന്റെ ഭാഗമായി പ്രവാസികളെ ഒന്നടങ്കം അപഹസിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു ​.

പ്രവാസി സഹോദരങ്ങള്‍ക്ക്​ നാട്ടിലെ കുടുംബത്തെക്കുറിച്ച്‌​ ഉത്​കണ്​ഠ ഉണ്ടാകും . എന്നാല്‍, അത്​ സംബന്ധിച്ച്‌​ പേടി വേണ്ട. നിങ്ങള്‍ അവിടെ സുരക്ഷിതരായി കഴിയുക .ഇവിടെയുള്ള നിങ്ങളുടെ കുടുംബങ്ങള്‍ സുരക്ഷിതരായിരിക്കുമെന്നും ഈ നാട്​ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി .

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: