ആളില്ലാത്ത വീടെന്നു കരുതി വില്ലേജ് ഓഫീസ് കുത്തിതുറന്നു ; നിരവധി കേസുകളിലെ പ്രതി പിടിയില്‍

By | Tuesday February 18th, 2020

SHARE NEWS

കണ്ണൂര്‍: ആളില്ലാത്ത വീടെന്ന് കരുതി വില്ലേജ് ഓഫീസ് കുത്തിത്തുറന്നയാള്‍ അറസ്റ്റിലായി. നിരവധി കവര്‍ച്ച കേസുകളിലെ പ്രതിയെയാണ് പൊലീസ് പിടികൂടിയത്. പെരിങ്ങോം പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ നാരായണനും സംഘവുമാണ് ഇന്നലെ രാത്രി നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ കള്ളനെ വലയിലാക്കിയത്.

എരമം വില്ലേജ് ഓഫീസ് കുത്തിതുറക്കുന്നതിനിടയില്‍ പോലീസിനെ കണ്ട് ഇയ്യാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് സംഘം പിന്‍തുടര്‍ന്ന് സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. നിരവധി മോഷണ കേസുകളിലെ പ്രതി കോട്ടയം പൂഞ്ഞാര്‍ സ്വദേശി ബാബു കുര്യാക്കോസാണ് അറസ്റ്റിലായത്.

ആളില്ലാത്ത വീടാണെന്ന് കരുതിയാണ് വില്ലേജ് ഓഫീസ് കുത്തിതുറന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read