സ്വകാര്യബസ് മരത്തിലിടിച്ച്;42 പേര്‍ക്ക് പരിക്ക്.

By | Tuesday February 18th, 2020

SHARE NEWS

മാനന്തവാടി:സ്വകാര്യബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം 42 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമരം ആശുപത്രിയില്‍ നിന്നും പരിക്കേറ്റ ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന വാനമ്പാടി സെന്റ്‌തോമസ് ബസാണ് അപകടത്തില്‍പ്പെട്ടത്. നടവയല്‍ പുഞ്ചവയലില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ബസ് മരത്തിലിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരായ ഒമ്പത് സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ക്ക് തലക്കും, കാലിനുമാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ ബാബു (55)വിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റ പ്രസാദ് (42), എബിനൈസ് (39),അക്ഷയ മനോജ് (18), പ്രതീഷ് (30), അനുപമ (18), ജോയി (46), അസ്‌ക്കര്‍ അലി (19), എബിന്‍ (19), ജസ്വിന്‍ (19), രാഹുല്‍ (18), ജിതിന്‍ (21), അജയ് (19), സുലോചന (56), പുഷ്പ (32), മിന്‍ഷ (23), ഷൈലജ (50), അമര്‍ജിത്ത് (20), റാഫി (20), ഗഫൂര്‍ (20), ജെയ്‌സാം (19), ഷഹര്‍ബാന്‍ (19), ബിന്‍ഷ (24), അഷ്‌ക്കര്‍ അലി (19), സുബ്രഹ്മണ്യന്‍ (55), രതിന്‍ (29), ജിസാം (20), ടിജിന്‍ (21), വാസു (64), മണി (39), റോഷിത (48), ജോഷി ജോര്‍ജ് (40) തുടങ്ങിയവാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവമറിഞ്ഞ് എം എല്‍ എ ഒ ആര്‍ കേളു, മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, സബ്കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്,തഹസില്‍ദാര്‍ എന്‍ ഐ ഷാജു, ഡി.എം.ഒ രേണുക തുടങ്ങിയവര്‍ ജില്ലാ ആശുപത്രിയിലെത്തി. ആര്‍ എം ഒ റഹീം കപൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ പരിക്കേറ്റവരെ ചികിത്സിച്ചുവരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: