Categories
headlines

സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് നടത്തു൦

തിരുവനന്തപുരം : സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് നടത്തുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു.‌‍ റജിസ്ട്രേഷൻ നമ്പർ അവസാനിക്കുന്നത് ഒറ്റ അക്കത്തിലോ ഇരട്ട അക്കത്തിലോ എന്നതിനനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ്. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകളാണ് ഓടേണ്ടത്. ശനിയും ഞായറും സർവീസ് ഇല്ല.അടുത്തയാഴ്ച തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒറ്റ അക്ക നമ്പർ ബസുകൾക്കും സർവീസ് നടത്താം. ഈമാസം 28 മുതലുള്ള ആഴ്ചയിലാകട്ടെ, തിങ്കൾ, ബുധൻ, വെള്ളി ഒറ്റ അക്കവും ചൊവ്വ, വ്യാഴം ഇരട്ട അക്കവും എന്നതാകും ക്രമം. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവീസ് നടത്താവുന്ന സാഹചര്യമല്ലെന്നു മന്ത്രി പറഞ്ഞു. 

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP