ഇനി ആറ് കുട്ടികള്‍ കൂടിയാല്‍ പുതിയ തസ്തിക: അധ്യാപക നിയമനത്തിന് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍

By | Thursday February 13th, 2020

SHARE NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ അധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തിന് പുതിയ നിര്‍ദേശവുമായി സംസ്ഥാന ധനവകുപ്പ് രംഗത്ത് . ഇനി മുതല്‍ ആറ് കുട്ടികള്‍ കൂടിയാല്‍ മാത്രം രണ്ടാം തസ്തിക മതിയെന്നാണ് ധനവകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.

സംസ്ഥാനത്തെ എല്‍ പി സ്കൂളില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന അനുപാതമാണ് പിന്തുടരുന്നത്. ഒരു വിദ്യാര്‍ത്ഥി അധികമായി കഴിഞ്ഞാല്‍ രണ്ടാമത്തെ അധ്യാപകനെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത് . ഇതാണ് മാറുന്നത്. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാര്‍ത്ഥികള്‍ വേണമെന്ന നിബന്ധന മുന്നോട്ടുവെക്കും .
അതേസമയം, സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ നിയമവഴി തേടുമെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍. എന്നാല്‍ , മാനേജ്മെന്റുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന ഉറച്ച തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിനും ഉള്ളത് .

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read