SHARE NEWS

പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ (പേരാവൂർ ടൗൺ) പുതുശ്ശേരി -കാഞ്ഞിരപ്പുഴ റോഡാണ് റിപ്പബ്ലിക് ദിനത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ റെജീന സിറാജിന്റെ നേതൃത്വത്തിൽ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.
കുടുംബശ്രീ സി.ഡി.എസ് അംഗം ബിന്ദു, മുൻ പഞ്ചായത്ത് മെമ്പർ പൂക്കോത്ത് സിറാജ്, നാരായണി, ബീന, ഹാജറ, മറിയം, ശോഭ, സൗമിനി തുടങ്ങി ഒട്ടേറെപ്പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.