വൻ ലഹരി വേട്ട; 3000 ത്തോളം പാക്കറ്റ് ഹൻസും പാൻ ഉൽപന്നങ്ങളും പിടികൂടി

By | Monday June 29th, 2020

SHARE NEWS

 ഇരിട്ടി :  ഇരിട്ടിയിൽ വൻ ലഹരി വേട്ട. കാറുകളിലായി 3000 ത്തോളം പാക്കറ്റ് ഹൻസും പാൻ ഉൽപന്നങ്ങളും പൊലീസ് പിടികൂടി. കീഴൂർ സ്വദേശി കെ റിയാസ്, പുന്നാട് സ്വദേശികളായ കെ ഷഫീർ, കബീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇരിട്ടി കീഴൂരിൽ വച്ചാണ് ഇരിട്ടി എസ്‌ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. കീഴൂർ വികാസ് നഗർ റോഡിൽ ആളൊഴിഞ്ഞ മൈതാനത്ത് സംശയാസ്പദമായ രീതിയിൽ രണ്ട് കാറുകൾ നിർത്തിയത് പരിശോധിച്ചപ്പോഴാണ് രണ്ട് കാറുകളുടെയും ഡിക്കിയിൽ ചാക്കുകളിൽ ഒളിപ്പിച്ച ലഹരി വസ്തുക്കൾ പിടികൂടിയത്. കർണാടകയിൽ നിന്ന് കൊണ്ടുവന്ന് ഇരിട്ടി മേഖലയിലെ വിവിധ ഇടങ്ങളിൽ ചെറുകിട വിൽപനക്കാർക്ക് നൽകുന്ന സംഘമാണ് പിടിയിലായതെന്ന് എസ്‌ഐ ജാൻസി മാത്യു പറഞ്ഞു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read