എല്ലാവർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും ഇതിനായി ഏവരും ശബ്‌ദം ഉയർത്തണമെന്നും രാഹുൽ ഗാന്ധി

By | Monday April 12th, 2021

SHARE NEWS

ന്യൂഡെൽഹി: എല്ലാവർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും ഇതിനായി ഏവരും ശബ്‌ദം ഉയർത്തണമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു. വാക്‌സിൻ ക്ഷാമത്തിൽ ‘സ്‌പീക്ക്അപ് ഫോർ വാക്‌സിൻ ഫോർ ഓൾ‘ എന്ന ക്യാംപയിനും രാഹുൽ ​തുടക്കമിട്ടു.

“കോവിഡ് വാക്‌സിൻ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങൾ എല്ലാവരും അതിന് വേണ്ടി ശബ്‌ദമുയർത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

ഇന്ത്യയിൽ പ്രതിദിനം 1,68912 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെടുന്നത്. 904 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് സജീവമായ കോവിഡ് കേസുകൾ 12 ലക്ഷത്തിൽ എത്തി നിൽക്കുകയാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read