കണിച്ചാർ, കൊളക്കാട് ,പൂളക്കുറ്റി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ റെയ്ഡ് ; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

By | Friday February 14th, 2020

SHARE NEWS

കണിച്ചാർ: ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണിച്ചാർ, കൊളക്കാട് ,പൂളക്കുറ്റി എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ / ഇറച്ചിക്കടകൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ വ്യാപക റെയിഡ് നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ച് പിഴ ഈടാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ.ആഗസ്റ്റിൻ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ കമ്മത്ത്, റിയാസ് അലി,  സന്തോഷ് കുമാർ. എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read