Categories
headlines

റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്രത്തിന്റെ അരിയും സംസ്ഥാനത്തിന്റെ കിറ്റും

തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടർന്നു റേഷൻ കാർഡ് ഉടമകൾക്കു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൈത്താങ്ങ്. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം കേന്ദ്രത്തിന്റെ അരിയും സംസ്ഥാനത്തിന്റെ സൗജന്യ ഭക്ഷ്യ കിറ്റും ലഭിക്കും. സംസ്ഥാനത്തു മുൻഗണനാ വിഭാഗത്തിൽപ്പെട്ട 1.54 കോടി ജനങ്ങൾക്കാണ് സൗജന്യ അരി. 86 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ ഭക്ഷ്യ കിറ്റ് കിട്ടും. ഇവ ഈ മാസം റേഷൻ കടകളിൽകൂടി വിതരണം ചെയ്യും. ഭക്ഷ്യ കിറ്റ് എല്ലാ കാർഡുകൾക്കുമുണ്ട്. കിറ്റിൽ 12 ഇനം സാധനങ്ങളുണ്ടാകും.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം, മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് അഞ്ചു കിലോ അരി വീതമാണ് സൗജന്യമായി വിതരണം ചെയ്യുക. മേയ്, ജൂണിൽ വിതരണം ചെയ്യുന്നതിനുള്ള 70,000 മെട്രിക് ടൺ അരി സംസ്ഥാന സർക്കാരിനു കൈമാറിയിട്ടുണ്ട്.

ഈ മാസം അതിഥി തൊഴിലാളികൾക്ക് 60,000 കിറ്റുകൾ വിതരണം ചെയ്യും. അഞ്ചു കിലോ അരി, രണ്ടു കിലോ വീതം ആട്ടയും കടലയും, ഒരു കിലോ വീതം ഉരുളകിഴങ്ങും സവാളയും അതിഥി തൊഴിലാളികളുടെ കിറ്റിലുണ്ടാകും. സ്കൂൾ കുട്ടികൾക്കുള്ള കിറ്റുകൾ സ്കൂളുകളിലെത്തിച്ചു വിതരണം ചെയ്യും.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP