പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

By | Friday January 8th, 2021

SHARE NEWS

കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായിട്ടുള്ള ഏഴാംതരം പാസ്സായിട്ടുള്ളവര്‍ക്ക് പത്താംതരം തുല്യതയിലും, പത്താംതരം പാസായ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കണ്ടറി തുല്യതയിലും രജിസ്റ്റര്‍ ചെയ്യാം. പത്താംതരത്തിന് 1850 രൂപയും ഹയര്‍സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. പട്ടിക വര്‍ഗ/പട്ടികജാതി പഠിതാക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. അഴീക്കോട്, മുണ്ടേരി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ കഴിയുന്നവര്‍ക്ക് ഫീസിളവുണ്ട്. എല്ലാ ഞായറാഴ്ചയും പ്രദേശത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്ലാസുകള്‍ നടക്കും. പി എസ് സി നിയമനത്തിനും തുടര്‍ പഠനത്തിനും സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഫോണ്‍: 9747288776.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read