വനിതകള്‍ക്കായി സംഘടിപ്പിച്ച ടാപ്പിംഗ് പരിശീലന ക്ലാസ്സ് സമാപിച്ചു

By | Friday February 26th, 2021

SHARE NEWS

കൊട്ടിയൂർ : വനിതകള്‍ക്കായി കൊട്ടിയൂര്‍ റബര്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ടാപ്പിംഗ് പരിശീലന ക്ലാസ്സ് സമാപിച്ചു. കൊട്ടിയൂര്‍ പഞ്ചായത്തിലെ 19 വനിതകള്‍ക്കാണ് പരിശീലനം നല്‍കിയത്.

പാലുകാച്ചി ഞൊണ്ടിക്കല്‍ ജംഗഷനു സമീപത്തു നടന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സി. എ രാജപ്പന്‍ അധ്യക്ഷനായി. തലശ്ശേരി റബര്‍ ബോര്‍ഡ് അസിസ്റ്റന്റ് ഓഫീസര്‍ പി.ബി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ബെസ്റ്റ് റബര്‍ ടാപ്പര്‍ക്ക് വാര്‍ഡംഗം ഉഷ അശോക് കുമാര്‍ ഉപഹാരം നല്‍കി. റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ വിനില്‍ ,എന്‍.ജെ ജോസഫ്, സുരേഷ്, ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read