സലാഹുദ്ദീൻ വധം: ശേഷിക്കുന്ന പ്രതികൾ പോലീസെത്തും മുമ്പ് രക്ഷപ്പെട്ടു

By | Sunday September 27th, 2020

SHARE NEWS


കണ്ണൂർ: കണ്ണവത്തെ എസ്.ഡി.പി.ഐ. പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീൻ വധക്കേസിലെ ശേഷിക്കുന്ന പ്രതികൾ പോലീസെത്തുമ്പോഴേക്കും രഹസ്യസങ്കേതത്തിൽ നിന്ന്‌ രക്ഷപ്പെട്ടു. വയനാട് ഭാഗത്ത്‌ വീട്ടിലായിരുന്നു ഇവർ ഒളിച്ചുകഴിഞ്ഞിരുന്നത്‌. പോലീസ് വരുന്നതായി വിവരം കിട്ടിയാണ്‌ കഴിഞ്ഞ ദിവസം രാത്രി ഇവർ രക്ഷപ്പെതെന്ന് കരുതുന്നു.

കൂത്തുപറമ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടു ദിവസമായി ഈ മേഖലയിൽ തങ്ങി പ്രതികൾ കഴിയുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കിയശേഷം സ്വകാര്യവാഹനത്തിലെത്തുകയായിരുന്നു. പക്ഷേ ഇവർ രക്ഷപെടുകയായിരുന്നു.

സെപ്‌റ്റംബർ എട്ടിനാണ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്. അഞ്ച് പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയിതു. അറസ്റ്റിലായവരെല്ലാം ആർ എസ് എസ് പ്രവർത്തകരാണ്. ഇനി അഞ്ചുപേരെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറയുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read