സലാഹുദ്ദീൻ വധം: പ്രതികൾക്കായി തിരച്ചിൽ

By | Thursday September 17th, 2020

SHARE NEWS

ചിറ്റാരിപ്പറമ്പ്: എസ്.ഡി.പി.ഐ. പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ കൈച്ചേരി വളവിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനായി പോലീസ് ബുധനാഴ്ച വ്യാപകമായ തിരച്ചിൽ നടത്തി. കണ്ണവം ഇൻസ്പെക്ടർ കെ.സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിറ്റാരിപ്പറമ്പ്, കോളയാട്, പാട്യം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും കണ്ണവം വനപ്രദേശങ്ങളിലാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ കൂത്തുപറമ്പ്, പാനൂർ, കൊളവല്ലൂർ സ്റ്റേഷനുകളിലെ പോലീസ് സംഘവും പങ്കെടുത്തു. സലാഹുദീന്റെ കാറിൽ ഇടിപ്പിച്ച ബൈക്ക് കഴിഞ്ഞ ദിവസം കണ്ണവം കള്ളുഷാപ്പിനടുത്ത് ആൾത്താമസം ഇല്ലാത്ത വീട്ടിന്റെ പോർച്ചിൽ ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടത്തിയിരുന്നു. കേസിൽ പോലീസ് അറസ്റ്റുചെയ്ത് റിമാൻഡിലായ മൂന്ന് ആർ.എസ്.എസ്. പ്രവർത്തകരെ കസ്റ്റഡിൽ വാങ്ങാൻ പോലീസ് നൽകിയ അപേക്ഷ കൂത്തുപറമ്പ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read